നാട്ടില്‍ നിന്നും തിരിച്ചെത്തിയ ഉടനെ മറ്റൊരു പ്രവാസി ചോദിക്കുന്ന ചോദ്യമാണത്. നമുക്കെല്ലാവര്‍ക്കും പറയാന്‍ ഒരു നൂറുകൂട്ടം കാര്യങ്ങളുമുണ്ടാവും... മോന്റെ കോളേജ് അഡ്മിഷന്, കുട്ടികളുടെ വിദ്യഭ്യാസം, നാട്ടുകാര്‍- ഓരോരുത്തരെ കണ്ടുമുട്ടിയതും, കാണാന്‍ സാധിക്കാതെ പോയതും, വിവാഹങ്ങള്‍, പുതിയ ജീവിതരീതികള്‍, മാര്‍ക്കറ്റ് നിലവാരം, മരിച്ചുപോയവര്‍... കാലാവസ്ഥ മുതല്‍ ബസ്സ്റ്റോപ്പിലെ പുതിയ പെട്ടിക്കട വരെ അതിലുണ്ടാവും.
"നാട്ടുവര്‍ത്തമാനം” എന്ന ഈ വെബ്സൈറ്റിലൂടെ ഇമ ഉദ്ദേശിക്കുന്നത്, സാന്ദര്‍ഭികമായും രസകരമായും കാര്യങ്ങള്‍ ഗ്രഹിപ്പിക്കുകയും അതുവഴി ഊഷ്മളമായ ഒരു ബന്ധം നിലനിര്‍ത്തുകയും ചെയ്യുക എന്നതാണ്. കാരണം ഓരോരുത്തരും നാട്ടില്‍ എത്തിയതിനുശേഷമാണ് അവിടത്തെ കാര്യങ്ങള്‍ അറിയുന്നതും, പഠിക്കാന്‍ ശ്രമിക്കുന്നതും, തിരക്കുകള്‍ക്കിടയില്‍ ഓരോ അബദ്ധങ്ങള്‍ പിണയുന്നതും.
സ്വന്തം നാടിന്റെ സ്പന്ദനങ്ങള്‍... കേള്‍ക്കുന്നവരുടെ ആകാംക്ഷയും... ഇമ സദുദ്ദേശത്തോടെ അതിവിടെ പകര്‍ത്താന്‍ ശ്രമിക്കുകയാണ്. നിങ്ങള്‍ക്ക് അതില്‍ എങ്ങനെ ഭാഗവാക്കാകാന്‍ കഴിയും?
1. നിങ്ങളുടെ വീടിനടുത്തോ, അല്ലെങ്കില്‍ കൂട്ടുകാരോ, നാട്ടില്‍ നിന്നും വന്നാല്‍ “എന്തൊക്കെയാണ് നമ്മുടെ നാട്ടിലെ വിശേഷങ്ങള്‍?” എന്ന ചോദ്യത്തിന്റെ പരിധിയില്‍ വരുന്ന, ഏതെങ്കിലും വിഭാഗത്തെയോ വ്യക്തിയേയോ വേദനിപ്പിക്കാത്ത, സദുദ്ദേശപരമായ ഒരു വിവരണം ഞങ്ങള്‍ക്ക് അയച്ചു തരിക. കഴിയുമെങ്കില്‍ കൂടെ അദ്ദേഹത്തിന്റെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും നാട്ടിലെ മേല്‍വിലാസവും, ഇവിടത്തെ മൊബൈല്‍ നമ്പറും (മറ്റുള്ളവര്‍ക്ക് ചോദിച്ചറിയാനായി) 2. നിങ്ങള്‍ നാട്ടിലെ സുഹ്യത്തുക്കളുമായി ഫോണിലോ, ഇന്റര്‍നെറ്റിലോ സംസാരിക്കുമ്പോള്‍ വീണുകിട്ടുന്ന ശകലങ്ങള്‍... 3. നിങ്ങള്‍ തിരിച്ചെത്തിയതിനുശേഷം ഇമയുമായി ഫോണില്‍ ബന്ധപ്പെടുക. ഞങ്ങള്‍ നിങ്ങളുടെ പരിസരപ്രദേശ്ത്തുള്ള ഒരു വ്യക്തിയെ അതിനായി നിയോഗിക്കുന്നതാണ്.
There are many Govt/Private Sector High Schools/Technical High School, using both Malayalam and English as medium of study. For graduation and post graduations in different disciplines - NSS College, Co-operative Arts College, Unity Women's college ...etc. In addition to the above, there are many well-known Institutions offering Computer courses and other such technical specialisations.
Manjeri is a very busy town. Close proximity to the new International airport is an added advantage to the business circle.